പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ തീവ്രവാദ മുദ്രാവാക്യം: കേസ് എടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്

ന്യുഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടി തീവ്ര വാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിനിടെ കുട്ടിവിളിച്ച മത സ്പർധയുണ്ടാക്കുന്ന മുദ്രാവാക്യമാണ് കാരണം. സംഭവത്തില്‍ ശക്തമായ നടപടി എടുക്കാന്‍ ജില്ലാ ഭരണ കൂടത്തോടാവശ്യപ്പെടുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന് വ്യക്തമാക്കി. കുട്ടി മുദ്രാ വാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പൊലിസ് അറിയിച്ചത്.