സിൽവർ ലൈൻ തുടർന്നാൽ കടുത്ത സമരം :ജോയ് എബ്രഹാം എക്സ് എം പി

Joy Abraham /Silver Line

ചങ്ങനാശ്ശേരി :സിൽവർ ലൈൻ പദ്ധതി തുടരാണ് തീരുമാനമെങ്കിൽ അതിശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി പറഞ്ഞു. ഗവണ്മെന്റ് സിൽവർ ലൈനിൽ നിന്നും നിരുപധികം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു മാടപ്പള്ളി റീത്തുപള്ളിയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെസമരപന്തലിൽകേരള കോൺഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ കേരള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം മുഖ്യ പ്രസംഗം നടത്തി. കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു ചെറുകാട്, സബീഷ് നെടുംപറമ്പിൽ, മണ്ഡലം പ്രസിഡണ്ട്ന്മാരായ ബിനു മൂലയിൽ, അപ്പച്ചൻകുട്ടി കാപ്യാരുപറമ്പിൽ, ജോഷി കുറുക്കൻകുഴി,ബ്ലോക്ക് പഞ്ചായത്ത്ഗം സൈന തോമസ്, ബാങ്ക് വൈസ് പ്രസിഡന്റ്‌ ഡി സുരേഷ്,ഗ്രാമപഞ്ചായത്തങ്ങങ്ങളായ ജസ്റ്റിൻ പാലത്തിങ്കൽ, മിനി വിജയകുമാർ, ശശികുമാർ നത്തനടിച്ചിറ, അന്നമ്മ സാജൻ , അഭിലാഷ് കൊച്ചുപറമ്പിൽ,ബൈജു ആലഞ്ചേരി,റോയ് ജോസ്,മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അച്ചാമ്മ മാത്യു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോസമ്മ ജെയിംസ് ലിസി ജോസ്,,റോസിലിൻ ഫിലിപ്പ്,ജോസഫ് ചെമ്പകശേരി,ജെയിംസ് പഴയചിറ, ഷിനോ ഓലിക്കര, തോമസ് പാലാക്കുന്നേൽ,ബാബു മൂയപ്പള്ളി, തങ്കച്ചൻ കിഴക്കെത്തയ്യിൽഎന്നിവർ പ്രസംഗിച്ചു.

Leave a Reply