കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കവാടം ശോചനീയ അവസ്ഥയിൽ

വിവിധ ജില്ലകളിൽ നിന്ന് ദിവസേന നൂറ് കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന കേരളത്തിലെ പ്രശസ്തമായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടം ശോചനീയ അവസ്ഥയിൽ.വൃത്തിഹീനമായ ഫുട്പാത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു കൂടാതെ എയ്ഡ് പോസ്റ്റ് മുതൽ അടുത്ത ബസ് സ്റ്റോപ്പ് (ചാപ്പൽ ) വരെയുള്ള ഫുട്പാത്ത് പുല്ല്
4 അടിയിൽ അധികം വളർന്ന് കാൽ നട യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കാതെയായി.മറുവശത്തുള്ള പാർക്കിംഗ് റോഡിനു അടുത്ത് വരെയുള്ളത് കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.
ശുചിത്വ കേരള മിഷൻ പദ്ധതിയും, ക്ലീൻ ആർപ്പൂക്കര പദ്ധതിയുമൊക്കെ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട ഈ മേഖലയിൽ ഇതൊക്കെ നടപ്പിലാക്കാൻ അധികൃതർ മടിക്കുന്നതെന്ത് എന്ന് പൗരസമിതി .