സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല : അഡ്വ. തോമസ് ഉണ്ണിയാടൻ

മാടപ്പള്ളി : കെ റയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുൻ ഗവൺമെൻ്റ് ചീഫ് വിപ്പും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ജനരോഷത്തിൻ്റെ മുൻപിൽ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും തോമസ് ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ ജനകീയ സമരസമിതിയുടെ സ്ഥിരം സമരപന്തലിൽ കേരള കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷതയിൽ വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മിനി കെ ഫിലിപ്പ് ജോർജ്ജ് കുട്ടി മാപ്പിളശേരി, ബിജു ചെറുകാട്, അപ്പച്ചൻ കുട്ടി കപ്യാരുപറമ്പിൽ, സാജു മഞ്ചേരിക്കളം, ബാബു കുരീത്ര, സൈന തോമസ്, ജീൻസൻ മാത്യു, ജയിംസ് പതാരം ചിറ,ജോഷി കുറുക്കൻ കുഴി, ഡി സുരേഷ്, ജസ്റ്റിൻ പാലത്തിങ്കൽ, ബിനു മൂലയിൽ, റോസിലിൻ ഫിലിപ്പ്, കെ സദാനന്ദൻ, അന്നമ്മ സാജൻ,രമ്യ റോയി, സെലിൻ സാബു, സണ്ണിച്ചൻ പുലിക്കോട്ട്, ശശികുമാർ ,ബേബിച്ചൻ ഓലിക്കര ,സോമിനി ബാബു, ജോയിച്ചൻ കാലായിൽ, തോമസ് പാലക്കുന്നേൽ, ഷിനു ഓലിക്കര , എന്നിവർ പ്രസംഗിച്ചു.

Leave a Reply