തുടർച്ചയായി 51 വർഷം മൂന്നേകാൽ മാസം എംഎൽഎ; റെക്കോർഡിട്ട് ഉമ്മൻചാണ്ടി

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. അദ്ദേഹം ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസം (51 വർഷം മൂന്നേകാൽ മാസം) പിന്നിടുകയാണ്. ഇതുവരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. എന്നാൽ ഓരോ നിയമസഭയുടെയും പ്രഥമസമ്മേളനം / സത്യപ്രതിജ്ഞ നടന്ന തീയതിയെ അടിസ്‌ഥാനമാക്കിയാൽ റെക്കോർഡ് ഭേദിക്കുന്നതിന് ഓഗസ്റ്റ് 11 വരെ കാത്തിരിക്കണം.