അങ്കണവാടിക്ക് കുടിവെള്ളം സംഭരിക്കാൻ വാട്ടർ ടാങ്ക് കൈമാറി

കേരള കോൺഗ്രസ് നീലൂർ ,കണ്ടത്തിമാവ് വാർഡുകളുടെ സംയുക്ത അഭിമുഘ്യത്തിൽ കിഴിമണ്ണ് അങ്കണവാടിക്ക് കുടിവെള്ളം സംഭരിക്കാൻ വാട്ടർ ടാങ്ക് കൈമാറി. അങ്കണവാടിയിൽ കേരള കൊണ്ഗ്രെസ്സ് പ്രവർത്തകർ നേരിട്ടെത്തിയാണ് വാട്ടർ ടാങ്ക് കൈമാറിയത് .അങ്കണവാടി ടീച്ചർ ബീന ടാങ്ക് ഏറ്റുവാങ്ങി .കേരള കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡൻ്റ് മത്തച്ചൻ അരീപ്പറമ്പിൽ ,വാർഡ് പ്രസിഡന്റുമാരായ ചെറിയാൻ മണ്ണാറത്ത് ,പി ടി തോമസ് പൂവത്തിങ്കൽ ,യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം സെക്രട്ടറി സിബി നെല്ലൻകുഴിയിൽ ,ജോസ് വരിക്കമാക്കൽ ,തുടങ്ങിയവർ പങ്കെടുത്തു.