പ്രതീക്ഷ ഭവനിലെ ഓണത്തിന് കൂടുതൽ സുഗന്ധം: തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: അനേക വർഷങ്ങളായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിലെ ഓണാഘോഷങ്ങൾക്ക് കൂടുതൽ സുഗന്ധവും ഇരട്ടി മധുരവും ഉണ്ടെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
പ്രതീക്ഷ ഭവനിലെ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് പഠനത്തിൽ മാത്രമല്ല അവരുടെ വ്യത്യസ്തമായ കഴിവുകളെ വളർത്തിയെടുക്കുന്നതിലും ഈ സ്ഥാപനം വളരെയേറെ ശ്രദ്ധ ചെലുത്തുന്നു. അതിന്റെ ഫലമാണ് ഇവിടുത്തെ കുട്ടികൾ സംസ്ഥാന – ദേശീയ തലങ്ങളിൽ നേടുന്ന വിജയങ്ങളെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
നഗര സഭ കൗൺസിലർ ജെയ്‌സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രിൻസിപ്പൽ സിസ്റ്റർ സുജിത, ഉപജില്ലാ നൂൺ മീൽ ഓഫിസർ മഹേഷ്, ഷാജി ചിറ്റിലപ്പിള്ളി, ശിവപ്രസാദ്, പി.സി.ജോർജ് എന്നിവർ പ്രസംഗിച്ചു.