ഒന്നാം സമ്മാനം വേണ്ടായിരുന്നു” – ഓണം ബമ്പർ അടിച്ച അനൂപ്

തിരുവനന്തപുരം: ഓണം ബമ്പർ അടിച്ച ശേഷം സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് അനൂപ്. അസുഖമായ കുഞ്ഞിനെ കാണാൻ പോലും പറ്റുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണം. അതിനൊന്നും ആളുകൾ സമ്മതിക്കുന്നില്ല. 24 മണിക്കൂറും വീടിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. തനിക്ക് പണം കിട്ടിയിട്ടില്ല. തന്റെ വിഷമം മനസ്സിലാക്കണമെന്നും അനൂപ് ഷെയർ ചെയ്ത വീഡിയോയിൽ പറഞ്ഞു.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്.