പാലാ റിവര്‍വ്യൂ റോഡില്‍  ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലാ റിവര്‍വ്യൂ റോഡില്‍  ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടപ്ലാമറ്റം വില്ലേഡ് ഫീല്‍ഡ് അസിസ്റ്റന്റ് കടപ്പൂര്‍ വടുകുളം പുറ്റനാല്‍ വിനോദ് മോഹനനാണ് മരിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്. 

ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ ളാലം തോട്ടിലേയ്ക്ക് ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ  ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്