വിഴിഞ്ഞം: ഇന്ന് വഴിതടയൽ സമരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാസങ്ങളായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം കണ്ടില്ലെന്നു നടിക്കുന്ന അധികാരികളുടെ നിലപാടിനെതിരേ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വഴിതടയൽ സമരം നടത്തും. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം,വിഴിഞ്ഞം, പൂവാർ, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം മൂന്നു വരെ ബഹുജനമാർച്ചും ഉപരോധവും സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തും.