തുടച്ചു നീക്കാം ദാരിദ്ര്യത്തെ; ലോക ദാരിദ്ര്യ നിർമാർജന ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 18 ന്
മരിയൻ കോളേജിലെ അവസാനവർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ലോക ദാരിദ്ര്യ നിർമാർജന ദിനാചരണം നടത്തി.
കുട്ടിക്കാനം: ദാരിദ്ര്യവും അക്രമവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഈ ആചരണത്തിന്റെ ലക്ഷ്യമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ദാരിദ്ര്യം കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും, ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ പ്രയത്നങ്ങളും പോരാട്ടങ്ങളും അംഗീകരിക്കുകയും അവരെ കേൾക്കാനുള്ള അവസരം നൽകുകയും ചെയ്യുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ദാരിദ്ര്യം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്, ഈ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ഒത്തുചേരണം.ദാരിദ്ര്യ രഹിത ലോകം കൈവരിക്കാതെ മാനവികതയുടെ വികസനം സങ്കൽപ്പിക്കാൻ പ്രയാസമാണെന്നും വിദ്യാർത്ഥികൾ അവകാശപ്പെട്ടു.
രോഹിത് കൃഷ്ണ,
മെൽബിൻ ജായിസ്, ഫ്രാൻസി മൈക്കൽ, കെസിയ സജു, കല ദേവി കമൽ, ഗോപിക ദിലീപ്, ഹം ജോസ് പീറ്റർ മനോ പി. എം എന്നിവർ ദിനചാരണത്തിന് നേതൃത്വം നൽകി.