കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽ വീണ്ടും നിയമന കൊള്ള. പാർട്ടി വിടാനൊരുങ്ങി ഒരു വിഭാഗം നേതാക്കൾ


കാഞ്ഞിരപ്പള്ളി : അഴിമതിയിൽ കുപ്രസിദ്ധിയാർജ്ജിച്ച കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽ വീണ്ടും കോഴ വാങ്ങി നിയമനമെന്ന് സൂചന. കേരള കോൺഗ്രസ്സ് (എം) നയിക്കുന്ന ഭരണസമിതി മുൻപും നിയമനത്തിന് കോഴ വാങ്ങുന്ന ശബ്ദ ശകലങ്ങൾ പുറത്ത് വന്നതോടെ വൻ വിവാദമായിരുന്നു വീണ്ടും അതേ ഗ്രൂപ്പുകൾ തന്നെയാണ് ലക്ഷങ്ങൾ കോഴവാങ്ങി ഒരു കോൺഗ്രസ്‌ അനുഭാവിയെ നിയമിക്കാനൊരുങ്ങുന്നത്. അർഹരായ നിരവധി ഉദ്യോഗർഥികളെ മറികടന്ന് നടത്തുന്ന നിയമനത്തിന്റെ പേരിൽ മാണി ഗ്രൂപ്പിലും പോര് മുറുകുമ്പോൾ മന്ത്രി ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ കോൺഗ്രസ്‌ അനുഭാവിയെ നിയമിക്കുന്നതെന്നാണ് ഭരണസമിതിയിലെ കോഴ ഗ്രൂപ്പ് പാർട്ടി പ്രാദേശിക നേതൃത്വത്തിനും എം.എൽ.എ യ്ക്കും നൽകിയ മറുപടി.എന്നാൽ ഇത്തരം പകൽ കൊള്ളയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടാനൊരുങ്ങുന്നതായാണ് വിവരം.