കേരള കോൺഗ്രസ് എം സ്ഥാപക ചെയർമാൻ കെ എം ജോർജ് സാറിന്റെ 46ആം ചരമാവാർഷികം ആചരിച്ചു
സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങ ളും വരുമാനമാർഗ ങ്ങളും നൽകി സുശക്ത മായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാന ങ്ങ ളും ഉണ്ടാകണം എന്ന പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് പ്രസക്തി വർദ്ധി ച്ചു വരുകയാണെന്നു കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി യും ട്രാവൻകൂർ സിമന്റ് സ് ചെയർമാനുമായ ബാബു ജോസഫ് പറഞ്ഞു. പാർട്ടി സ്ഥാപക ചെയർമാൻ കെഎം ജോർജ്ജി ന്റെ 46ആം ചരമ വാർഷി ക ആചരണത്തിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം
പാർട്ടി സംസ്ഥാന കമ്മറ്റി ക്കു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് റീത്തു സമർപ്പിച്ചു. ജില്ല കമ്മിറ്റി ക്കു വേണ്ടി പ്രസിഡന്റ് ടോമി ജോസഫ് റീത്തു സമർപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, പി കെ ജോൺ തോമസ് പാറക്കൽ,ജോസി പി തോമസ്,വർഗീസ് പാങ്കോടൻ,ഷൈൻ ജേക്കബ് സിജോ ജോൺ , ദീപു ജോൺ ഡോമിനിക് അയ്യൻകോലി ,ജോയി ജോസഫ്, കെ പി പൈലി ബാബു മനക്ക പറമ്പൻ ഷബീർ ഹസ്സൻ എന്നിവർ പങ്കെടുത്തു