വെട്ടിക്കാടൻ കേരളാ കോൺഗ്രസ് (എം)ലേക്ക് മടങ്ങുന്നു. കോൺഗ്രസ് കേന്ദ്രങ്ങളിൽ നടുക്കം, ജാള്യത,ആശങ്ക!!


കാഞ്ഞിരപള്ളി : സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മറുകണ്ടം ചാടി പ്രസിഡണ്ടായ സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് മാതൃ പാർട്ടിയിലേക്ക് മടങ്ങുമെന്ന സൂചന പുറത്ത് വരുന്നു. പാർട്ടി അന്വേഷണ കമ്മീഷനു മുമ്പിൽ ഹാജരായി തങ്ങൾ പാർട്ടി വിടില്ലെന്ന് അറിയിച്ചിരുന്നു. അതിന് പിന്നാലെ ഇന്നലെ രാത്രി വൈകി പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമായി ഇവർ ചർച്ച നടത്തി തങ്ങൾ പാർട്ടി വിടില്ലെന്ന വ്യക്തമായ സൂചന നൽകി. സ്‌റ്റനിസ്ലാവോസ് വെട്ടിക്കാടനൊപ്പം പാർട്ടി വിട്ട് പോകാൻ പ്രവർത്തകരില്ലെന്നുള്ളത് പിന്നോട്ട് പോകുന്നതിന് ഒരു കാരണമായി വിലയിരത്തപ്പെടുന്നു. ഇത് കൊണ്ട് വെട്ടിലായിരിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അമ്പത് വർഷത്തിന് ശേഷം കേരളാ കോൺഗ്രസ് കൈവശം വച്ചിരുന്ന ബാങ്ക് പിടിച്ചെടുത്തു എന്ന വീരവാദത്തിനും ആഘോഷത്തിന്റെയും ചൂടാറുംമുമ്പേ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇതിന്റെ കാരണക്കാർ കോൺഗ്രസിലെ പക്വതയില്ലാത്ത മണ്ഡലം നേതൃത്വം ആണന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പട്ടിക്ക് പറ്റിയതുപോലെയാകുമോ കോൺഗ്രസിന്റെ അവസ്ഥയെന്ന് കാത്തിരുന്ന് കാണേണ്ടിവരും. മറുവശത്ത് ഡോ. എൻ ജയരാജ് എം എൽ എ യും , നിയോജക മണ്ഡലം, മണ്ഡലം നേത്യത്വവും ബാങ്ക് വിഷയത്തിൽ ഇതുവരെ ഇടപെടാതെ മാറി നിൽക്കുന്നു. ബാങ്ക് വിഷയത്തിൽ ഇടപെടരുതെന്നുള്ള ജില്ലാ നേത്യത്വത്തിന്റെ നിർദ്ദേശം അനുസരിക്കുകയും അതേ സമയം ബാങ്ക് വിഷയത്തിൽ മുന്നോട്ടുള്ള ഓരോ നില പാടും എൽ ഡി എഫിന്റെയും പ്രത്യേകിച്ച് സി പി എം ന്റെയും അതൃപ്തി ജില്ലാ സംസ്ഥാന നേത്യത്വം പരിഹരിച്ചു കൊള്ളണമെന്നും ഇവർ പറയുന്നു. വെട്ടിലാകാൻ പോകുന്നത് കേരളാ കോൺഗ്രസ് ജില്ലാ നേതൃത്വമാണോ, അതോ കോൺഗ്രസ് മണ്ഡലം നേത്യത്വമാണോ എന്നത് കാത്തിരുന്നു കാണാം