കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്ത് അപകടം.ഒരാൾ മരിച്ചു

കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കുടിവെള്ളം കയറ്റിവന്ന ലോറിയിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. ഉള്ളനാട് കൂടമറ്റത്തില്‍ ബേബിയാണ് അപകടത്തില്‍ മരിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് സ്വകാര്യ ബസില്‍ ബൈക്കിടിച്ച് ഒരാള്‍ മരിച്ചിരുന്നു.