കടനാട്ടിലെ പ്രമുഖ സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിയിൽ?

പാലാ നിയോജകമണ്ഡലത്തിലെ കടനാട് പഞ്ചായത്തിലെ എൽഡി എഫ് ഭരിക്കുന്ന പ്രമുഖ സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിൽ .കടനാട് സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ കിട്ടാൻ കോടതി ഉത്തരവ് വരെ വേണ്ടി വരുന്ന സാഹചര്യത്തിലാണ് തൊട്ടടുത്ത പ്രമുഖ ബാങ്കിലും സമാന സാഹചര്യം ഉണ്ടായിരിക്കുന്നത് ,ബാങ്കിൽ എത്ര രൂപ നിക്ഷേപം ഉണ്ടായാലും അൻപതിനായിരം രൂപ മാത്രമാണ് പിൻവലിക്കാൻ സാധിക്കുക ,തങ്ങളുടെ ആയുഷ്‌കാല സാമ്പദ്യം ബാങ്കിൽ നിക്ഷേപിച്ചവർ ഇന്ന് ബാങ്കിൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് നൊമ്പരപ്പെടുത്തുന്നത്.അൻപതിനായിരത്തിൽ കൂടുതൽ നിക്ഷേപം പിൻവലിക്കാനെത്തുന്നവർ തങ്ങളുടെ ആവശ്യം ബാങ്കിലെ സ്റ്റാഫിനെ ബോദ്ധ്യപ്പെടുത്തണം എന്നതാണ് അവസ്ഥ ,ആവശ്യം എന്താണെന്നു മനസിലാകാത്ത സ്റ്റാഫ് ആണ് ബാങ്കിന്റെ നിലവിലെ ബാങ്കിന്റെ മേന്മ. പലവിധ രാഷ്ട്രീയ നീക്കുപോക്കുകളുടെ സാഹചര്യത്തിൽ ജോലി കിട്ടിയ സ്റ്റാഫിന് ഭരണസമിതി തീരുമാനത്തിനൊപ്പമേ നിൽക്കുവാൻ സാധിക്കുന്നുള്ളൂ.
ലോൺ കൃത്യമായ് അടക്കുന്നവരെ ദിവസത്തിൽ രണ്ടു നേരമെങ്കിലും രണ്ടു പേര് വിളിച്ചു തിരിച്ചടവ് തീയതി ഓർമ്മിക്കുപിക്കുന്ന രീതിയാണ് പിടിച്ചു നിൽക്കാൻ ബാങ്ക് സ്വീകരിക്കുന്നതെന്നതെന്നും അല്ലാതെ കുടിശ്ശിക വരുത്തിയവരെ വിളിക്കുന്നു പോലുമില്ല എന്നുമാണ് ആരോപണം .നിലവിൽ ഒരാൾക്ക് അൻപതിനായിരം രൂപയാണ് ഒരാൾക്ക് ഒരു ദിവസം ഭരണസമിതി തീരുമാനപ്രകാരം പിൻവലിക്കാൻ സാധിക്കുക .മറ്റു ബാങ്കുകൾ രണ്ടായിരം നൽകുമ്പോൾ ബാങ്കിൽ കൂടുതൽ നല്കാൻ സാധിക്കുന്നത് ഭരണസമിതിയുടെ നേട്ടമാണെന്നാണ് അവകാശപെടുന്നത് .കേരളത്തിലെ സഹകരണ നിയമം അനുസരിച്ചു നിക്ഷേപത്തിത്തിനു ആനുപാതികമായ കരുതൽ ധനം മറ്റു ബാങ്കുകളിൽ സൂക്ഷിക്കണമെന്നത് പാലിക്കാതെ പാർട്ടി ആശ്രിതർക്കു അനധികൃത വായ്പ നൽകിയതും, വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനു വേണ്ടി പുതിയ കെട്ടിടങ്ങൾ പണിതതും, നിലവിലുള്ളവ മോഡി പിടിപ്പിക്കുകയും ചെയ്തു സാമ്പത്തിക അഴിമതിയും ധൂർത്തും നടത്തിയ ഭരണസമിതിയുടെ പ്രവർത്തനങ്ങളാണ് ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചത് .അതോടൊപ്പം ഭരണസമിതിയുടെ ഇംഗിതത്തിനു വഴങ്ങാത്തവർക്കു കൃത്യമായി തിരിച്ചടുക്കുന്നവരാണെൻകിലും നിസ്സാര കാരണങ്ങൾ പറഞ്ഞു വായ്പകൾ അനുവദിക്കാതെയിരിക്കുന്നതും ഭരണസമിതിയുടെ വിനോദമാണ് .ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിവിധ കമ്പനികൾ ആരംഭിക്കുകയും അതിനു വേണ്ടി എന്ന് പറഞ്ഞു വ്യക്തിഗത വായ്പകൾ തരപ്പെടുത്തി തിരിച്ചടക്കാതെയിരുന്നതും ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്കു ആക്കം കൂട്ടി.
നിലവിൽ കാലാവധി എത്തിയ നിക്ഷേപങ്ങൾ തിരികെ നൽകുമെന്ന് ഒരു ഭരണസമിതി അംഗം അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയുള്ളവരെ പരമാവധി നിരുത്സാഹപ്പെടുത്തുമെന്നു മറ്റൊരു ഭരണസമിതി അംഗം പറഞ്ഞു .പരമാവധി നിക്ഷേപകരേ വീടുകളിൽ പോയിക്കണ്ടു തങ്ങളുടെ നിക്ഷേപങ്ങൾ ബാങ്കിനെ ആജീവനാന്ത കാലം നില നിർത്താൻ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കാനും ഭരണസമിതി തീരുമാനിച്ചുണ്ടെന്നു ഒരു അംഗം അറിയിച്ചു.
കഴിഞ്ഞ പൊതുയോഗത്തിൽ അറ്റലാഭം എന്ന പേരിൽ ഓഡിറ്റ് ചെയ്യാത്ത കണക്കവതരിപ്പിച്ചു കൈയ്യടി നേടിയ ബാങ്ക് ഭരണസമിതിയാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം എന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.