എൽ ഡി എഫ് സർക്കാരിൻ്റെ അഴിമതിക്കെതിരേ കോട്ടയത്തെ യുവജനങ്ങൾ വിധിയെഴുതും: അപു ജോൺ ജോസഫ്

എൽ ഡി എഫ് സർക്കാരിൻ്റെ അഴിമതിക്കും, വികസന വിരുദ്ധതയ്ക്കുമെതിരേ അക്ഷര നഗരിയുടെ യുവജനതയുടെ വിധിയെഴുത്താകും കോട്ടയം പാർലമെൻ്റ് ഇലക്ഷൻ എന്ന് കേരളാ IT & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അപു ജോൺ ജോസഫ് . IT & പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോർഡിനേറ്റർ ലിറ്റോ പാറേക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി നേതാക്കളായ എ.കെ ജോസഫ്, ജയ്സൻ ഒഴുകയിൽ, പ്രസാദ് ഉരുളികുന്നം,ജോയ് ചെട്ടിശേരി, രാജൻ കുളങ്ങര, ഷിജു പാറയിടുക്കിൽ ,എബി പൊന്നാട്ട്, നോയൽ ലൂക്ക്,സിബി നെല്ലൻ കുഴിയിൽ, കുര്യൻ വട്ട മല,സന്തോഷ് വി.കെ . IT & പ്രൊഫഷണൽ കോൺഗ്രസ് നേതാക്കളായ ഡോ. ജോബിൻ എസ് കൊട്ടാരം, മാത്യു പുല്ലാട്ടിൽ തരകൻ, ഷൈജു കോശി, ജോയി ചിറ്റിലപ്പള്ളി, സാജൻ തോമസ്, റോയി ജോസ്, അഡ്വ.ജോർജ് ജോസഫ് , ജെറിൻ കുളങ്ങര, നിബാസ് റാവുത്തർ, ജോസ് മോൻ മാളിയേക്കൽ, അഭിഷേക് ബിജു, ജെയിൻ കുളങ്ങര,ടിജോ കൂട്ടുമ്മേക്കാട്ടിൽ,ബെൻസൻ മoത്തിപ്പറമ്പിൽ, ഹരീഷ് കുമാർ B, ബെന്നി നൈനാൻ, തുടങ്ങിയവർ പ്രസംഗിച്ചു