കേരള കോണ്‍ഗ്രസ്സ് ജില്ലാകമ്മറ്റിയും അഡ്വ.കെ.ഫ്രാന്‍സിസ്സ് ജോര്‍ജ്ജ് എം.പിക്ക് സ്വീകരണവും.


തൊടുപുഴ :
കേരള കോണ്‍ഗ്രസ്സ് ഇടുക്കി ജില്ലാ ജനറല്‍ ബോഡിയും അഡ്വ. ഫ്രാന്‍സിസിസ് ജോര്‍ജ്ജ് എം.പിക്ക് സ്വീകരണവും ജൂലൈ 12-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ ഉലഹന്നാന്‍ അറിയിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് പ്രൊ. എം.ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിക്കും. പാര്‍ട്ടി ഉന്നധാതികാരസമിതി അംഗങ്ങള്‍ , സംസ്ഥാന ഭാരവാഹികള്‍ ,പോഷകസംഘടന സംസ്ഥാന പ്രസിഡന്‍റുമാര്‍, ജില്ലാ പ്രസിഡന്‍റുമാര്‍, ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുക്കും.