കർഷക സമരങ്ങൾശക്തിപ്പെടും :എം മോനിച്ചൻ.
അറക്കുളം :
ജനദ്രോഹ സർക്കാരിനെതിരായി കർഷക സമരങ്ങൾ ശക്തിപെടുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു. അറക്കുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വജ്ര ജൂബിലിദിന പതാക ഉയർത്തൽ സമ്മേളനം ഉത്കാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം മോനിച്ചൻ.
പാർട്ടി മണ്ഡലം പ്രസിഡന്റ് എ ഡി മാത്യു അഞ്ചാനി അദ്യക്ഷതവഹിച്ച യോഗത്തിൽ കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസകുട്ടി തുടിയൻ പ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
പാർട്ടി ജില്ലാ കമ്മിറ്റി അംഗം ലുക്കാച്ചൻ മൈലാടൂർ, ജിൽസ് മുണ്ടക്കൽ, കുര്യാച്ഛൻ കാക്കപയ്യാനി, ജോസ് വെട്ടുകാട്ടിൽ, സാഞ്ചു ചെറുവള്ളാത്ത്, ജോമോൻ മൈലാടൂർ, ജോസ് പിണക്കാട്ട്, ബേബി ഐക്കരമറ്റം, ബാബു ഈറ്റകുന്നേൽ ജോയി പുളിയംമാക്കൽ, ജിമ്മി അറക്കൽ എന്നിവർ പ്രസംഗിച്ചു.