വഖഫ് വേട്ടയാടലിനെതിരെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധ സമരം.
എറണാകുളം: മുനമ്പം, വൈപ്പിൻ നിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുക.
വസ്തുവിന്റെ ഉടമസ്ഥർക്ക് റവന്യു രേഖകൾ നൽകാൻ നടപടി സ്വീകരിക്കുക.
വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയ കേരളത്തിലെ എൽ.ഡി.എഫ് – യു.ഡി.എഫ് (ഇന്ത്യ മുന്നണി ) ഗൂഡ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും,
മുനമ്പം നിവാസികൾക്കെതിരെയുള്ള വഖഫ് ബോർഡ് വേട്ടയാടൽ അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ 28-10-2024 തിങ്കളാഴ്ച്ച10AM ന്
എറണാകുളം കളക്ടറേറ്റ് പടിക്കൽ (കാക്കനാട് ) പ്രതിഷേധ സമരം നടത്തും.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.
എറണകുളം ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിക്കും.
വർക്കിങ്ങ് ചെയർമാൻ ഡോ.ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തും.
പർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ബിജു മാധവൻ അറിയിച്ചു.
PH:9567876666