ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ഇടമറുക് സെന്റ് ആന്റണിസ് യു പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഇടമറുക് : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇടമറുക് സെന്റ് ആന്റണിസ് യു പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്തിന്റെ ആദ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവഹിച്ചു. ലയൺസ് 318 B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസർ റോയ് തോമസ് വിഷയാവതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സി. അനില SH, മനേഷ് കല്ലറക്കൽ, ടിറ്റോ തെക്കേൽ, സ്റ്റാൻലി തട്ടാപറമ്പിൽ, മാത്യു വെള്ളാപാണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.