Kerala

അപു ജോൺ ജോസഫിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു


ന്യൂയോർക്ക്: മുൻ കേരളാ മന്ത്രി പി. ജെ. ജോസഫിൻ്റെ മകനും കേരളാ കോൺഗ്രസ് സ്‌റ്റേറ്റ് കോ ഓർഡിനേറ്ററും, കമ്പ്യൂട്ടർ എൻജിനിയറും ഗായകനുമായ അപു ജോൺ ജോസഫിന് ന്യൂയോർക്കിൽ പൗരാവലിയുടെ വൻ സ്വീകരണം നൽകുന്നു. ഇന്ത്യൻ ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റർ ന്യൂയോർക്കിൻ്റെ പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന അപ്പുവനെ കാണാനും സംവാദിക്കാനും ഒട്ടനവധി ആളുകൾ എത്തിച്ചേരുമെന്നാണ് സംഘാടകർ കരുതുന്നത്. ന്യൂയോർക്കിലേയും ന്യൂജേഴ്സിയിലേയും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികളേയും സംഘാടകർ ഈ പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് അറിയിച്ചു. പുതു തലമുറയിലെ രാഷ്ട്രീയ നേതാക്കൾക്ക് ഒരു മാതൃകയാകുന്ന അ പു ജോൺ ജോസഫ് തൻ്റെ നിലപാടുകൾ എന്നും കൃത്യതയോടെ അറിയിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഒക്ടോബർ 18 ശനിയാഴ്ച്ച, വൈകിട്ട് 7.30-ന് ന്യൂയോർക്കിലെ മലബാർ പാലസ് റസ്സ്റ്റോറൻ്റിൽ (44 NY – 303, Valley Cottage, NY 10989) വെച്ചാണ് സ്വീകരണ പരിപാടികൾ നടത്തപ്പെടുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഒട്ടനവധി മലയാളി നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.