സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അതിർത്തി നിർണയ സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കി. സിൽവർലൈൻ പദ്ധതിക്കായി കെ റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധവും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് റവ്ന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ് .