തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീരാതെ അസഹിഷ്ണുത; മാണി സി. കാപ്പന്റെ ഫ്ലെക്സ് ബോർഡ് വികൃതമാക്കി
കടനാട്: തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടും രാഷ്ട്രീയ എതിരാളികളോടുള്ള അസഹിഷ്ണുതയ്ക്ക് ശമനമില്ലാതെ ഇടതുപക്ഷം. കടനാട് പഞ്ചായത്തിലെ പിഴക് – മാനത്തൂർ പാട്ടത്തെപ്പറമ്പ് റോഡിൽ സ്ഥാപിച്ചിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ ഫ്ലെക്സ് ബോർഡാണ് വികൃതമാക്കിയത്. ഫ്ലെക്സിലെ മുഖത്ത് കരിംകൊടി കുത്തിയ നിലയിലാണ് കണ്ടെത്തിയത്.
ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷവും തുടരുന്ന ഈ പ്രവൃത്തികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തുടരുന്ന ഇത്തരം രാഷ്ട്രീയ വൈരാഗ്യത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും മാണി സി. കാപ്പന്റെ ഫ്ലെക്സ് വികൃതമാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും യു.ഡി.എഫ് അറിയിച്ചു.

