Kerala

ജനങ്ങളുടെ സുരക്ഷയ്ക്ക് വഴി തുറന്ന്; കാഴ്ച മറച്ച മതിൽ മാറ്റാൻ MLAയുടെ ഇടപെടൽ — സ്ഥലമുടമയുടെ സമ്മതം

മൈലക്കൊമ്പ്–പൈങ്കുളം റോഡിൽ നിന്ന് പാറ–നാഗപ്പുഴ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കാഴ്ചാ തടസ്സം നീക്കുന്നതിനായി, സ്വന്തം പുരയിടത്തിലെ മതിൽ പൊളിച്ചുമാറ്റി പുനർനിർമ്മിക്കാൻ സ്ഥലമുടമ സന്നദ്ധത അറിയിച്ചു.
തൊടുപുഴ MLA അപു ജോൺ ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് സ്ഥലമുടമ സാജു ഭാസ്കരൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് സമ്മതപത്രം നൽകിയത്.