സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം അറസ്റ്റിൽ

ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തു. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുബദാരി പോലിസ് അദ്ദേഹത്തെയും മറ്റ് പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്തത്. ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഐ സമരം തുടങ്ങിയത്. വാറങ്കലിലെ മട്ടേവാഡയില്‍ ഭൂരഹിതകര്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടിസമരം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിനെതിരേ പ്രതിഷേധിച്ച് നിരവധി പേരാണ് വാറങ്കല്‍ താലൂക്ക് ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്. ഭൂരഹിതകര്‍ക്കും ഭവനരഹിതര്‍ക്കും വീടും ഭൂമിയും നല്‍കുമെന്ന് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് നടപ്പാക്കണമെന്നാണ് അവശ്യം.

Leave a Reply