റൈസ് പാർക്ക് നിർമ്മാണം ഉടൻ ആരംഭിക്കണം: ബിജു ചെറുകാട്

ആലപ്പുഴ: കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കർഷകർക്കും കാർഷിക മേഖലയ്ക്കും വൻ പുരോഗതി കൈവരിക്കാൻ കഴിയുന്ന റൈസ് പാർക്കിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബിജു ചെറുകാട് ആവിശ്യപ്പെട്ടു.ചെങ്ങന്നൂർ മുളക്കുഴയിൽ ആണ് റൈസ് പാർക്ക് അനുവദിച്ചിരിക്കുന്നത് .
അരി, അരിപ്പൊടി, അരിറവ, ന്യൂഡിൽസ്, തവിട് എണ്ണ, അരി അടിസ്ഥാനമാക്കി മൃഗങ്ങൾക്കും കോഴികൾക്കും ഉള്ള തീറ്റ തുടങ്ങി ഇഷ്ടിക നിർമ്മാണത്തിനും വൈദ്യുതി ഉത്പാദനത്തിനു ആവിശ്യമായവ കൂടി ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന തരത്തിൽ റൈസ് പാർക്ക് വേണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.

Leave a Reply