വേണാടിനു പകരം കൊല്ലം-ചങ്ങനാശേരി റൂട്ടില്‍ മെമ്മു
പാതയിരിട്ടിപ്പിക്കലിന്റെ ഭാഗമായി റദ്ദാക്കുന്ന വേണാട് എക്‌സ്‌പ്രസിനു പകരം കൊല്ലം-ചങ്ങനാശേരി റൂട്ടില്‍ പ്രത്യേക മെമ്മു സര്‍വീസ് നടത്തും. 24 മുതല്‍ 18 വരെ കൊല്ലം ജങ്‌ഷന്‍ മുതല്‍ ചങ്ങനാശേരി വരെയാകും മെമ്മു ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ ദിവസങ്ങളില്‍ രാവിലെ 6.15നു കൊല്ലത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 06302) 7.55നു ചങ്ങനാശേരിയിലെത്തും. ചങ്ങനാശേരിയില്‍നിന്നു രാത്രി 7.04നു മടങ്ങും. രാത്രി 8.43നു കൊല്ലെത്തത്തും.