ചരിത്രമായി കോട്ടയത്തെ തുരങ്ക യാത്ര.ആശങ്കയകന്നു യുവതികളും

ട്രെയിൻ യാത്രയിൽ യാത്രികരെ ഇരുട്ടിലാക്കുന്ന കോട്ടയത്തെ തുരങ്കയാത്ര ഇനി ചരിത്രം. ആറര പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ചരിത്രത്തിന്റെ ഭാഗമാക്കി കോട്ടയം റെയിൽവേ സ്റ്റേഷനോട് ചേർന്നുണ്ടായിരുന്ന തുരങ്കയാത്രകൾ അവസാനിച്ചു .പാത ഇരട്ടിപ്പിച്ചതോടെയാണ് ഒഴിവാക്കിയത്. ഇതു വഴിയുള്ള യാത്ര ഒഴിവാക്കിയെങ്കിലും റെയില്‍വേ സ്റ്റേഷന് സമീപവും റബര്‍ ബോര്‍ഡിന് സമീപവുമുള്ള തുരങ്കങ്ങള്‍ നിലനിര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം. തുരങ്കപാത ഇനി മുതൽ ഷണ്ടിങ്ങിനായി ഉപയോഗിക്കും. കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയിലെ കൗതുകമായിരുന്നു തുരങ്കയാത്ര. ഇരുട്ടിനൊപ്പം തിരുവനന്തപുരം ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് കോട്ടയം റെയിൽവേ സ്റ്റേഷന് അടുത്തെത്തിയെന്ന സിഗ്നൽ കൂടിയായിരുന്നു പെട്ടെന്ന് ബോഗികളിലേയ്ക്ക് കടന്ന് വന്നിരുന്ന ഇരുട്ട്.അതോടൊപ്പം ചില പൂവാലന്മാരുടെ അതിക്രമങ്ങളും പെട്ടന്നുള്ള ഇരുട്ട് കാരണമായിരുന്നു.ഇനി മുതൽ അവയൊക്കെ മാറും എന്ന ആശാസത്തിലാണ് തിരുവല്ല ഭാഗത്തുനിന്നുള്ള യാത്രക്കാരികളും.