അച്ഛനും മക്കളും പുഴയിൽ ചാടി മരിച്ചു

കൊച്ചി ∙ ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി മരിച്ചു. ആലുവ പാലത്തിൽനിന്നാണു മൂന്നു പേരും പെരിയാറിൽ ചാടിയതെന്നു പൊലീസ് പറഞ്ഞു. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും (ബേബി) രണ്ട് മക്കളുമാണ് മരിച്ചത്. മകള്‍ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണപ്രിയ, മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഏകനാഥ് എന്നിവരാണ് മരിച്ച കുട്ടികൾ.
വൈകിട്ട് നാലരയോടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തിൽ നിന്നാണ് ചാടിയത്.
ഉല്ലാസ് ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു. ഇതുകണ്ട് കരയുകയായിരുന്ന പെൺകുട്ടിയെയും ബലം പ്രയോഗിച്ച് പുഴയിലേക്ക് എടുത്തിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടെത്തി. തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply