തൃക്കാക്കരയിലെ ജനങ്ങൾ കെ- റയിലിനെതിരെ വിധിയെഴുതി: അഡ്വ.പ്രിൻസ് ലൂക്കോസ്

മാടപ്പള്ളി: തൃക്കാക്കരയിലെ ജനങ്ങൾ കെ. റയിൽ പദ്ധതിക്കെതിരായി വിധിയെഴുതിയെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ് .തുടർ ഭരണം കിട്ടിയ എൽ ഡി എഫ് സർക്കാർ ധാർഷ്ട്യവും മർക്കടമുഷ്ഠിയുമായി മുന്നോട്ടു പോയാൽ ജനങ്ങൾ ഇനിയും തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കെ-റയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ മാടപ്പള്ളിയിലെ സമരപന്തലിൽ കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ നടത്തിയ സത്യഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രിൻസ് ലൂക്കോസ് . സമരസമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.
യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ.ജോസി സെബാസ്റ്റ്യൻ, വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ജോഷി കുറുക്കൻകുഴി ,ജിമ്മി കളത്തിൽപറമ്പിൽ, ബിജു ചെറുകാട്, ബിനു മൂലയിൽ, സണ്ണിച്ചൻ പുലിക്കോട്ട്, അപ്പച്ചൻ കുട്ടി കപ്യാരുപറമ്പിൽ, ജോസഫ് തോമസ്, സെബാസ്റ്റ്യൻ സ്രാങ്കൻ, ചെറിയാൻ മാത്യൂ, ജയിംസ് കുട്ടി തെക്കേപ്പറമ്പിൽ, ടോണി കളത്തിൽ പറമ്പിൽ, ഡാർലി ടെജി, ജെസി തെള്ളിയിൽ, ജോസുകുട്ടി അമ്പഴ പറമ്പിൽ, ജോളി കാലായിൽ, ജിജി ഇയ്യാലിൽ, ഉണ്ണി ഉഴത്തിൽ, ലാലിച്ചൻ പുത്തൻ പുരയ്ക്കൽ, മോനിച്ചൻ മുട്ടത്തേട്ട്, സിബി ചാമക്കാല, ഡി സുരേഷ്, ജയിംസ് പതാരം ചിറ, റോയി ജോസ്, അഭിലാഷ് കൊച്ചുപറമ്പിൽ, തോമസ് പാലാക്കുന്നേൽ, സെലിൻ ബാബു, രതിഷ് രാജൻ, ബേബിച്ചൻ ഓലിക്കര ,സൈനതോമസ്, അന്നമ്മ സാജൻ ഷിജു അൻവർ, ലിജിമോൾ ജോസഫ്, ജോണിക്കുട്ടി പുന്നശേരി, സാജൻ കൊരണ്ടിത്തറ എന്നിവർ പ്രസംഗിച്ചു.