ലഹരിനൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ

കണ്ണൂർ: ലഹരി നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ. കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാന രീതിയിൽ കെണിയിലായ 11 ഓളം പെൺകുട്ടികളെ അറിയാമെന്ന് വിദ്യാർഥിനി പറഞ്ഞിരുന്നു. പെൺകുട്ടി സോഷ്യൽ മീഡിയയിൽ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ പിതാവും പറഞ്ഞു.