എല്ലാ രോഗികളിലും ക്യാൻസർ ഭേദമായി; പരീക്ഷണ മരുന്ന് ഫലപ്രദം

കാന്‍സര്‍ രോഗ ചികില്‍സാ രംഗത്ത് പ്രതീക്ഷയേകിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ച ഒരു പുതിയ മരുന്ന്. അര്‍ബുദ ബാധിതരായ 18 പേരില്‍ പരീക്ഷിച്ച ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന ഈ പുതിയ മരുന്ന് വിജയം കണ്ടിരിക്കുകയാണ് എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയുന്നത്.രോഗബാധിതരായവരില്‍ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളില്‍ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് മരുന്ന് നല്‍കിയിരുന്നത്. ഇവരില്‍ എല്ലാ രോഗികളിലും ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായതായി കണ്ടെത്തി. ,.ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ ഡയസ് ജൂനിയര്‍ പറഞ്ഞു.കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി. നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികില്‍സ ചെയ്തിട്ട് ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 കാന്‍സര്‍ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. 6 മാസം കഴിച്ചപ്പോള്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതായി.കാന്‍സര്‍ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വ ഫലങ്ങളൊന്നും ഇല്ലെന്ന് ഉള്ളതാണ് ഏറ്റവും ആശ്വാസം….

Leave a Reply