നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ സഹായവും ബോധവൽക്കരണ ക്ലാസും നടത്തി

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി ആഭിമുഖ്യത്തിൽ യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ സഹായത്തോട് കൂടി ലയൺസ് ക്ലബ് ഓഫ് മഞ്ചൂരുമായി സഹകരിച്ച്, കളത്തുകടവ് സെന്റ്. ജോൺ വിയാനി ഇടവക കർഷകതല ഫെഡറേഷൻ, മാതൃവേദി, എസ്എംഎം കളത്തുകടവ് യൂണിറ്റ് സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ പരിശോധനയും ബോധവൽക്കരണ ക്ലാസും കളത്തുക്കടവ് സെൻ്റ്.ജോൺ വിയാനി ചർച്ച് പാരിഷ് ഹാളിൽ നടന്നു.300 ഓളം ആളുകൾ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ഉദ്ഘാടനം നിർവ്വഹിച്ചു.പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ റവ.ഡോ.ജോസഫ് കടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഇടവക വികാരി റവ.ഫാദർ തോമസ് ബ്രാഹ്മണ വേലിൽ,ലയൺസ് ക്ലബ്ബ് ജില്ലാ സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, മാഞ്ഞൂർ പ്രസിഡൻ്റ് ജോമി മാത്യു, വാർഡ് മെമ്പർ ജോമി ബെന്നി, റോസ്മി റെജി, ജിതിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.ഈരാറ്റുപേട്ട സെൻ്റ്. ജോർജ് കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജോസഫ് ഫ്രാൻസിസ് കല്ലുകളം നേത്ര സംരക്ഷണ ക്ലാസ്സ് നയിച്ചു.

Leave a Reply