സോണി ലൈവ് ഇൽ മമ്മൂട്ടിയുടെ സിനിമ പുഴു റിലീസ് ആയി

movie

ഓ ടി ടി പ്ലാറ്റഫോം ആയ സോണി ലൈവ് ഇൽ മമ്മൂട്ടിയുടെ സിനിമ പുഴു റിലീസ് ആയി ,തീയേറ്റർ റിലീസിനു പകരം നേരിട്ട് ഓൺലൈൻ റിലീസ് ആയി വന്ന ഇ സിനിമ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു .
മനുഷ്യൻ എത്ര ഉന്നതിയിൽ പോയാലും കാലം എത്ര പുരോഗമിച്ചാലും ജാതിയും നിറവും എല്ലാം വേർതിരിച്ചു ആളുകളെ അളക്കുന്ന രീതിയിൽ മാറ്റം വന്നിട്ടില്ല എന്ന് വെടിപ്പായി പറയുന്നു പുഴു.ഓരോ നിമിഷവും മമ്മൂക്കയുടെ കഥാപാത്രത്തോട്ട് അങ്ങേയറ്റം ദേഷ്യം തോന്നാവുന്ന ഒരു നെഗറ്റീവ് കഥാപാത്രം. നന്മയുടെ ഒരു കണിക പോലും ഇല്ലാത്ത മനുഷ്യൻ. വളർന്നു വന്ന സാഹചര്യങ്ങൾ ആണ് അയാളെ അങ്ങനെ ആക്കിയത് എന്ന് അയാൾ തന്നെ പറയുന്നു.ആരോട് മിണ്ടണം ,ആരോട് കൂട്ടുകൂടണം,പണിക്കാരോട് എങ്ങനെ പെരുമാറണം എന്നൊക്കെ അയാൾ പഠിച്ചു വച്ചിരിക്കുന്ന രീതികൾ ഇന്നത്തെ ഈ പരിഷ്കൃത സമൂഹത്തിലും നമ്മൾ പലരും തുടരുന്നത് തന്നെയാണ്.

ജാതി വ്യവസ്ഥയുടെ പ്രശ്നങ്ങൾ പറയുന്ന അന്യ ഭാഷാ ചിത്രങ്ങൾ കാണുമ്പോൾ ഏതൊരു മലയാളിക്കും സ്വഭാവികമായി തോന്നാവുന്ന ഒരു കാര്യമാണ്. “അതെന്താ കേരളത്തിൽ ഈ വക പ്രശ്നങ്ങൾ ഒന്നും ഇല്ലേ എന്ന്”
വാടക വീട്ടുടമസ്ഥന്റെ
രജിസ്ട്രാർ ഓഫീസിലെ ജോലിക്കാരന്റെ
നെടുമുടി വേണുവിന്റെ
മമ്മൂക്കയുടെ ഒക്കെ രാഷ്ട്രീയം വെളുപ്പിന്റെയും മേലാളന്റെയും രാഷ്ട്രീയം ഇന്നത്തെ ഈ കാലഘട്ടത്തിൽ അത് കൂടി വരുന്നു.
നല്ല വിഷയം.

Leave a Reply