സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസ് അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി മമ്മൂട്ടി

ഇന്ന് രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി രാജ്‌കുമാറിനെ നേരിൽ കണ്ട് അഭിനനന്ദിച്ചത് .ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെയാണ് മമ്മൂട്ടി അഭിനന്ദിച്ചത്. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് പി രാജ്കുമാർ. കഴിഞ്ഞ ദിവസമാണ് കോടതി പ്രതി കിരണ്‍ കുമാറിന് പത്ത് വർഷം ശിക്ഷ വിധിച്ചത്. മമ്മൂട്ടിയുമായി സൗഹൃദമുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍. ഇന്ന് രാവിലെ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു രാജ്‌കുമാറിനെ നേരിൽ കണ്ട് അഭിനനന്ദിച്ചത്.
കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ ക്യാമ്പൈനുകള്‍ക്ക് രാജ്കുമാര്‍ നേൃതൃത്വം നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധനേടിയിരുന്നു. കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും എത്തിയിരുന്നു. 304 (ബി) വകുപ്പ് പ്രകാരമാണ്ശി കിരണിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൂടാതെ 12.55 ലക്ഷം രൂപ പിഴയുമടക്കണം. കിരണിനെതിരെ ചുമത്തിയവയില്‍ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്ത്രീധന പീഡനം മൂലമുള്ള മരണം 304 (ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് വകുപ്പുകളും തെളിഞ്ഞെത്തായി കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പുകളെല്ലാം കൂടി 18 വർഷത്തെ ശിക്ഷയ്ക്കുള്ള കുറ്റമാണിത്. എന്നാൽ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പരമാവധി ശിക്ഷയായി10 വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി