നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത്:വിജയ് ബാബു ഹൈക്കോടതിയിൽ

നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, എന്നവകാശപ്പെട്ടു വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിയിക്ക് മുദ്രവെച്ച കവറിൽ കൈമാറി .
താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാട്ടി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ഉപഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ദുബായിലാണെന്നും കോടതി നിര്‍ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാമെന്നും വിജയ് ബാബു അറിയിച്ചു.
യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു.നടിയെ 2018 മുതല്‍ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹര്‍ജിയില്‍ പറയുന്നു. നടിയോടൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയില്‍ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.ഇവര്‍ പലതവണ പണം കടംവാങ്ങിയിരുന്നു എന്നും വിജയ്ബാബു ആരോപിച്ചു