പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായ പി സി ജോര്‍ജ്ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായ പി സി ജോര്‍ജ്ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്ന് ജോര്‍ജ്ജിനെ പോലിസ് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ നിന്നും പോലിസ് വാഹനത്തില്‍ കയറ്റി പുറത്തേയ്ക്ക് കൊണ്ടു പോയി.കൊച്ചി സിറ്റി എ ആര്‍ ക്യാംപിലേക്കാണ് പി സി ജോര്‍ജ്ജിനെ മാറ്റിയത്.തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും എത്തുന്ന പോലിസ് സംഘത്തിന് പി സി ജോര്‍ജ്ജിനെ കൈമാറുന്നതിനും പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനുമാണ് ജോര്‍ജ്ജിനെ എ ആര്‍ ക്യാംപിലേക്ക് മാറ്റിചോദ്യം ചെയ്യുന്നു .
തിരുവന്തപുരം കോടതി അനുവദിച്ച ജാമ്യം റദ്ധാക്കി .ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്നതിനായി ഫോര്‍ട്ട് പോലിസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

പി സി ജോർജിന് ഐക്യദാർഢ്യം പ്രഘ്യാപിച്ചു ബിജെപി നേതാക്കൾ കൊച്ചിയിൽ അതോടൊപ്പം പിഡിപി പ്രവർത്തകരും പ്രതിഷേധിക്കുന്നു

Leave a Reply