കേരളാ ഐ.റ്റി. ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു

കോട്ടയം : ആധുനിക യുഗത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുക, പാര്‍ട്ടിയെ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള ഐ.റ്റി. ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപവത്ക്കരിച്ചു.
അപു ജോണ്‍ ജോസഫാണ് സംസ്ഥാന പ്രസിഡന്റ്. ജെയ്‌സ് ജോണ്‍ വെട്ടിയാര്‍(സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓഫീസ് ചാര്‍ജ്) ജോബിന്‍ എസ്.കൊട്ടാരം, ജയ്‌സണ്‍ ഓലിക്കല്‍ (പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), മാത്യു പുല്യാട്ടേല്‍
തരകന്‍, ജോസഫ് മാത്യു (സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍മാര്‍), ഷൈജു കോശി(സംഘടനാ ചുമതലയുള്ള കോര്‍ഡിനേറ്റര്‍), സാജന്‍ തോമസ്, ഡോ. അമല്‍ ടോം ജോസ് (മീഡിയാ കോര്‍ഡിനേറ്റര്‍മാര്‍), സിജു നെടിയത്ത് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
അയ്യായിരം പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 23 ന് എറണാകുളത്തുവച്ച് വിശാല കണ്‍വന്‍ഷന്‍ നടത്തുവാനും തീരുമാനിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ മെയ് 26 ന് തൃക്കാക്കരയില്‍ വച്ച് സംഘടിപ്പിക്കുവാനും, സ്‌ക്വാഡുകള്‍ രൂപവല്ക്കരിച്ച് ഭവന സന്ദര്‍ശനം സംഘടിപ്പിക്കുവാനും ഐ.റ്റി. ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു.

Leave a Reply