കുടിവെള്ള പദ്ധതികളുടെ നെടുംകുന്നം മോഡൽ കേരളത്തിനു മാതൃക.


ഒരു പതിറ്റാണ്ടോളമായി നെടുംകുന്നം ഗ്രാമത്തിന് കുടിവെള്ളം നൽകുന്ന മൈക്രോ കുടിവെള്ള പദ്ധതികളുടെ സാരഥികൾക്ക് നമസ്കാരം. എല്ലാവർഷവും ദിനപത്രങ്ങളിൽ നിറഞ്ഞുനിന്ന നെടുംകുന്നത്തെ കുടിവെള്ളക്ഷാമം കെട്ടുകഥയാക്കിയ പദ്ധതികൾ. ജലനിധി ഉൾപ്പെടെയുള്ള മുപ്പതിൽപരം മൈക്രോ കുടിവെള്ള പദ്ധതികൾ നെടുംകുന്നം ഗ്രാമത്തിലെ 2500ൽ പരം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകന്നു. ആകെ പത്തു കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള ഈ കുടിവെള്ള പദ്ധതികൾ പമ്പ് ഓപ്പറേറ്ററും വാട്ടർ ചാർജ് പിരിക്കുന്നതും വൈദ്യുതി ചാർജ് അടയ്ക്കുന്നതും മെയിന്റനൻസ് നടത്തുന്നതുമെല്ലാം ഗുണഭോക്താക്കളുടെ പ്രതിനിധികൾ തന്നെ. നടപ്പിലാക്കാൻ സാധ്യതയില്ലാത്ത വൻകിട പദ്ധതികളുടെ പിതൃത്വത്തിനുവേണ്ടി അവകാശവാദം ഉന്നയിക്കുമ്പോൾ നെടുംകുന്നം ഗ്രാമത്തിലെ മൈക്രോ കുടിവെള്ള പദ്ധതികളുടെ സാരഥികളെ നമുക്ക് നന്ദിയോടെ ഓർക്കാം. നമ്മുടെ ഗ്രാമത്തിന്റെ നാഡീഞരമ്പുകളായ ഈ കുടിവെള്ള പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതം കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് ഈ ഗ്രാമത്തിലെ മൈക്രോ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കും ജലശുദ്ധികരണത്തിന്നും വേണ്ടി നമുക്ക് മാറ്റിവയ്ക്കാം. കേരളത്തിനു തന്നെ മാതൃകയായ നമ്മുടെ ഗ്രാമത്തിലെ മൈക്രോ കുടിവെള്ള പദ്ധതികളുടെ സാരഥികളെ നമുക്കാദരിക്കാം.
# എൻ.അജിത് മുതിരമല# കോട്ടയംജില്ലാപഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ