പൊന്നംതാനം -നടുക്കണ്ടം MVIP കനാൽ റോഡ്, MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 16.2 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ചതിന്റെ ഉത്ഘാടനം തൊടുപുഴ MLA, ശ്രീ. പി. ജെ. ജോസഫ് നിർവഹിച്ചു

പൊന്നംതാനം: വർഷങ്ങളായി കാൽനട യാത്ര പോലും ദുഷ്കരമായി തകർന്നു കിടന്ന പൊന്നംതാനം -നടുക്കണ്ടം MVIP കനാൽ റോഡ്, MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 16.2 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ചതിന്റെ ഉത്ഘാടനം തൊടുപുഴ MLA, ശ്രീ. പി. ജെ. ജോസഫ് നിർവഹിച്ചു. കരിംകുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോജി എടാമ്പുറം ആദ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ട്രീസ ജോസ്, ബ്ലോക്ക്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോയ്, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സ്മിത സിറിയക്, ഷീബ ജോൺ, മെമ്പർമാരായ ബേബിച്ചൻ കൊച്ചുകരൂർ, ടിന്റു മൂന്നുമാക്കൽ സെലിൻ സുനിൽ, സ്വപ്ന മുല്ലക്കരിയിൽ,KGഹരിദാസ്, അജിമോൻ KS,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജോയ് കട്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു.