മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ജാഗ്രതാ നിർദേശം
കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് റൂൾ കർവ് (Rule Curve) പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.
- സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
- ഇടുക്കി ജില്ലാ ഭരണകൂടം പെരിയാർ നദിയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
- ശനിയാഴ്ച രാവിലെ എട്ടിന് ജലനിരപ്പ് 138.25 അടിയായി ഉയർന്നിരുന്നു.

