ഇന്ധന നികുതിയിലെ അധിക വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടന്ന് വയ്ക്കണം. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാൻ: വി.ഡി സതീശൻ
ഇന്ധന നികുതിയിലെ അധിക വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടന്ന് വയ്ക്കണം. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഓരോ തവണയും ഇന്ധന വില കൂടുമ്പോള്‍, നികുതി വരുമാനം കൂടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാല് തവണ അധിക നികുതിയില്‍ നിന്നുള്ള വരുമാനം ഒഴിവാക്കിയിരുന്നു. ഈ മാതൃക സംസ്ഥാന സര്‍ക്കാര്‍ പിന്തുടരണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൃക്കാക്കരയില്‍ തൊണ്ണൂറ്റിഒന്‍പത്, നൂറ് ആക്കാന്‍ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്.