കേരളത്തിന്റെ രാക്ഷ്ട്രീയ തലസ്ഥാനം തൃക്കാക്കരയിലേക്ക് മാറി

തൃക്കാക്കരക്കാർക്കു ഒരു എം ൽ എ വേണം പക്ഷെ അതിനു വേണ്ടി ഒരു മാസം ആയി കേരളത്തിന്റെ രാക്ഷ്ട്രീയ തലസ്ഥാനം തൃക്കാക്കരയിലേക്ക് മാറിയ അവസ്ഥ ആണ്. സെക്രട്ടറിയേറ്റിൽ കുറെ ഉദ്യോഗസ്ഥരും ഫയലുകളും മാത്രം നിലകൊള്ളുന്നു.ഇതിൽ നിന്ന് മനസിലാകുന്നത് രാക്ഷ്ട്രീയ നേതൃത്വം ഇല്ലെൻകിലും ഭരണം നടക്കുമെന്നാണ് . തൃക്കാകര യിൽ ഇപ്പോൾ കക്ഷികൾ തമ്മിൽ നടക്കുന്ന പ്രചരണ രീതി കണ്ടാൽ തോന്നും ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധം നടക്കുന്ന പ്രതീതിയാണ്. എം ൽ എ യുടെ കുറവ് തൃക്കാക്കര മണ്ഡലത്തിലെ സാധാരണ വോട്ടർമാർക്ക് ഒരു പ്രശ്നമേ അല്ല. പക്ഷെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയ കുറവ് ആയി അവർ മാറ്റി തീർത്തു.അത് കൊണ്ട് തന്നെ എല്ലാ നേതാക്കന്മാരും മണ്ഡലത്തിൽ കേന്ദ്രികരിക്കുകയാണ് .