Kerala

ക്യാൻബേറ സിറോമലബാർ- വൈറലായി ഒരു വിശ്വാസിയുടെ വാട്സ് അപ് കുറിപ്പ്

*ക്യാൻബേറ സിറോമലബാർ – ചില നഗ്നസത്യങ്ങൾ:*
സുഹൃത്തുക്കളെ, ക്യാൻബെറയിലെ സിറോമലബാർ വിശ്വാസികൾക്ക് ഒരു തുറന്ന കത്ത്.  ഞാൻ ഇന്നൊരു ക്യാൻബേറക്കാരൻ അല്ല, എങ്കിലും കുറേകാലം ക്യാൻബെറയിലെ സിറോമലബാർ എടവകയുടെ കമ്മിറ്റികളിൽ പ്രവർത്തിക്കുകയും, പള്ളിനിർമ്മാണ ഫണ്ട്‌ ശേകരണത്തിൽ സജീവമായി പങ്കെടുക്കുകയും, ആദ്യ എടവകക്ക് സ്വന്തമായി ഒരു പള്ളിയുണ്ടായികാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാൾ എന്നനിലയിൽ, ഇപ്പോൾ അവിടെനടക്കുന്ന കാര്യങ്ങൾ അറിയുമ്പോൾ അതിയായ സങ്കടവും അതിലേറെ ദേഷ്യവും തോന്നുന്നു.  അതുകൊണ്ട്, എനിക്കറിയാവുന്ന ചില സത്യങ്ങൾ നിങ്ങളുമായി ഷെയർചെയ്യാം:
1. ഏതാനും ചില വ്യക്തികളുടെ അധികാരമോഹവും, എന്നാൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ആത്മാർത്ഥമായി നിറവേറ്റാൻ ഉള്ള താല്പര്യം ഇല്ലായ്മയുമാണ് ഒന്നാമത്തെ കാര്യം. അവരുടെ കഴിവില്ലായ്മ മറച്ചുവെക്കാൻ, വേറെയൊരാളും കാര്യങ്ങൾ ചെയ്യാൻ അവർ സമ്മതിക്കുകയും ഇല്ല. ഇതിനു വ്യക്തമായ രണ്ട് ഉദാഹരണങ്ങൾ ആണ് , 1) 2020 ഇൽ symonston property 550 പേരുടെ കപ്പാസിറ്റിയിൽ പള്ളിയായി കോൺവെർട്ട് ചെയ്യാൻ കണ്ടുവന്ന പ്രൊജക്റ്റ്‌ പൊതുയോഗത്തിൽ അവതരിപ്പിക്കാൻ അവസരം കൊടുക്കാതിരുന്നതും (അതിനു initiative എടുത്തയാൾ സ്വന്തം കയ്യിൽനിന്നും ഏകദേശം $15k  ഇൽപരം consultation & planning വേണ്ടി ചിലവാക്കിയിട്ടും).  അതിനുശേഷം, മേല്പറഞ്ഞ ആളുകൾ commercial building construction license പോലും സ്വന്തമായി ഇല്ലാത്ത മലയാളിയെ കൊണ്ടുവന്നു നടത്തിയ പ്രഹസം നിങ്ങളിൽ കുറെയാലുകൾക്കെങ്കിലും അറിവുള്ളതായിരിക്കും. 2) ഇപ്പോൾ വന്ന Vikings property ക്യാൻബെറ സിറോമലബാർ നെ സംബന്ധിച്ചു ഏറ്റവും ideal ആയ ഓപ്ഷൻ ആയിരുന്നു, എന്തെന്നാൽ size and structure of the building, parking, affordable price, closer to majority of member families. അതിലെല്ലാം ഉപരി assurance of Place of Worship. എന്തുകൊണ്ട് ഈ project എതിർക്കപ്പെട്ടു? Vikings പ്രൊജക്റ്റും symonston renovation പ്രൊജക്റ്റും initiate ചെയ്തത് ഒരാൾ തന്നെ, അയാളോടുള്ള മേല്പറഞ്ഞ ചില ആളുകളുടെ വ്യക്തിവിരോധവും അസൂയയും തന്നെ, ഈ project വന്നാൽ അതിന്റെ credit അയാൾ കൊണ്ടുപോകുമല്ലോയെന്ന അവരുടെ ego (ഒരു ദൈവാലയം ഉണ്ടാകുന്നതിൽ എന്ത് credit, അതൊരു സമർപ്പണമല്ലേ?) അതോടൊപ്പം അവരിൽ കുറച്ച് ആളുകളുടെ close proximity യിൽനിന്നും പള്ളി മാറാനുള്ള സാധ്യത ഇല്ലാതാക്കുക.  എങ്ങനെയാണു ഈ project ആട്ടിമറിച്ചത്? Property committee യിലെ ചിലരും parish councilile ചിലരും ചിലരും ചേർന്ന് നടത്തിയ hate campaign നും ആധാർമികമായ അടിസ്ഥാന രഹിതമായ ഒരു ഇമെയിലും (expert advise എന്ന്‌ സ്ഥാപിക്കാൻ ശ്രമിച്ച), property convenor ഇൽ എടവകക്കാർക്കുണ്ടായിരുന്ന വിശ്വാസ്യതയെയുമല്ലേ ഇവിടെ misuse ചെയ്തത്.
2. Symonston property എന്തുകൊണ്ട് വിറ്റു? Symonston പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട എല്ലാ പൊതുയോഗങ്ങളിലും ഉണ്ടായിരുന്ന അജണ്ട ആയിരുന്നു  proprty subdivission എന്നത്, പക്ഷെ 6 വർഷത്തിനുശേഷം വിൽക്കാൻ തീരുമാനിക്കുമ്പോൾ പോലും Subdivision നുവേണ്ടി എത്ര സമയം എടുക്കുമെന്നോ എത്ര ചിലവുവരുമെന്നോ പറയുവാൻ ഉത്തരവാധപ്പെട്ട committee ക്കു സാധിച്ചിട്ടില്ല. പക്ഷെ മറ്റൊരാൾ ACT Government Department ഇൽ കോണ്ടാക്ട് ചെയ്തപ്പോൾ കിട്ടിയ written response, അപ്ലിക്കേഷൻ ലോഡ്ജ് ചെയ്തുകഴിഞ്ഞാൽ 60 working days and may take another 3 months for roads and other services (if required) എന്നാണ്. രണ്ട് -രണ്ടര വർഷംമുൻപ് മുൻവികാരി പഴയ പ്രൊജക്റ്റ്‌ പൊടിതട്ടിയെടുക്കാൻ ശ്രമിച്ചതുകൊണ്ടാണ് symonston property വില്കുവാനുള്ള തീരുമാനം immediate ആയി കൈക്കൊണ്ടത് (നിർഭാഗവാശാൽ ഞാൻ ചില ഗ്രൂപ്പ്‌ ഡിസ്കഷന്സിൽ ഭാഗമായിരുന്നു, ഇവരുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാക്കാൻ വൈകിപ്പോയി, എങ്കിലും എല്ലാവരോടും ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു).
3. 2019 ഇൽ നമുക്ക് government അനുവദിച്ച  Isaacs പ്രോർട്ടി (1.5 acre വെറും $70k) എങ്ങനെ നഷ്ടപ്പെട്ടു? Building committee യിലെ ഉത്തരവാദപ്പെട്ട ആൾ ചില ബാഹ്യ ഇടപെടലുകളുടെ ഫലമായി ആപ്ലിക്കേഷൻ withdraw ചെയ്തു എന്നാണ് അരിഞ്ഞത്.  ആ തീരുമാനം എടുക്കാൻ ആരാണ് ഇദ്ദേഹത്തെ ചുമലപ്പെടുത്തിയത് എന്നറിയില്ല. പൊതുയോഗമോ parish  കൗൺസിലോ discuss ചെയ്തയായും അറിയില്ല. അന്നത്തെ കൈക്കാരന്മാരും അറിഞ്ഞിട്ടില്ല എന്നാണ് കേട്ടത്. നമുക്ക് symonston property ഉള്ളതുകൊണ്ട് government അപ്ലിക്കേഷൻ withdraw ചെയ്യാൻ പറഞ്ഞു എന്നാണ് കാരണം പറഞ്ഞത്. Government land അപ്ലിക്കേഷനും Symonston പ്രോപ്പർട്ടിയും രണ്ട് വ്യത്യസ്ത entity യുടെ പേരിലായിരുന്നു. ACT government അപ്ലിക്കേഷൻ withraw ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇത്രയൊക്കെ ചെയ്തിട്ടും, ഇവരുടെയൊക്കെ തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ് ക്യാൻബെറ സിറോമലബാർ പള്ളിയെ സ്വാധീനിക്കുന്നതെങ്കിൽ, ഇത്ര കാലമായിട്ടും ഇത്രയും പുതിയ ആൾക്കാർ വന്നിട്ടും, ക്യാൻബേറക്കാർക്ക് ശരിയായ പ്രതികരണശേഷി വന്നിട്ടില്ല എന്നുവേണം മനസിലാക്കാൻ. ഇനി നിങ്ങൾ നോക്കിക്കോ അടുത്തുതന്നെ investment properties എന്നുപറഞ്ഞു ഉടൻ വരും. സ്വന്തമായി ഒരു പള്ളി ആവശ്യമില്ലെങ്കിൽ ഇനിയൊരു മാസപ്പിരിവിന്റെ ആവശ്യം ഇല്ലല്ലോ? ഇപ്പോൾ കിട്ടുന്ന interest മാത്രംമതിയല്ലോ ചെലവ് നടക്കാൻ.
കുറേപ്പേർ പറയുന്നത്, ഇവിടുത്തെ കുറച്ചു വിഷപാമ്പുകളോട് നമ്മൾ എന്തിനാ ഗുസ്തിപിടിക്കുന്നത് എന്നാണ്. അവരോട് ഒരുകാര്യം, ക്ഷമാശീലനനായ – നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി കുരിശിൽ മരിച്ച കർത്താവു ഒരിക്കൽ ജറുസലേം ദൈവാലയത്തിൽനിന്നും ഇത്തരക്കാരെ എങ്ങനെയാണു പുറത്താക്കിയത്? നിങ്ങൾ ചാട്ടവരൊന്നും എടുക്കേണ്ട, പക്ഷെ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ക്യാൻബെറ സിറോമലബാറിന്ന് ഒരു നല്ല ഭാവി ആശംസിച്ചുകൊണ്ട്, സിറോമലബാർ സഭ ക്യാൻബേറയിലും ഓസ്ട്രേലിയയിലും നല്ല രീതിയിൽ വളരണം എന്നാഗ്രഹിക്കുന്ന ഒരു വിശ്വാസി.