ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി

ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രികർ പരിക്കേൽക്കാതെ രക്ഷപെട്ടു. ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ വച്ചായിരുന്നു സംഭവം. ബാംഗ്ലൂരിലേക്ക് പോകാനായി ഇതുവഴി എത്തിയ ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കാട്ടുപോത്ത് എടുത്ത് ചാടിയത്. ദേശീയ പാതയിൽ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നും ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് മുകളിലേക്ക് കാട്ടു പോത്ത് എടുത്ത് ചാടുകയായിരുന്നു . ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണതിനാൽകാറിന്റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല.