Kerala

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികൾ കുറ്റക്കാരണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിന്‍റെ വാദം പ്രതി പൾസർ സുനി ഏറ്റവും ഒടുവിൽ കോടതിയിൽ തള്ളിയത് ദിലീപിന്‍റെ നിലപാടിനേറ്റ പ്രഹരമായിരുന്നു. വിചാരണക്കിടെയാണ് തങ്ങളിരുവ‍ർക്കും പരസ്പരം അറിയാമെന്ന് പൾസ‍ർ അറിയിച്ചത്. പൾസർ സുനിയെ യാതൊരു പരിചയവുമില്ലെന്നായിരുന്നു നാളിതുവരെയുളള ദിലീപിന്‍റെ നിലപാട്.