പഠിപ്പുരയിൽ പുഴുഅരിയും, തടവറയിൽ ബിരിയാണിയും

കേരളത്തിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം കഴിച്ചു കുട്ടികൾക്ക് അസുഖം ഉണ്ടായതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി .സർക്കാർ പ്രസ്തുത സംഭവങ്ങളിൽ അടിയന്തിര നടപടി സ്വീകരിച്ചു എന്നാണ് അവകാശപ്പെടുന്നത്,എന്നാൽ എന്താണ് അവർ സ്വീകരിച്ച നടപടി? മന്ത്രിമാരും ജനപ്രതിനിധികളും സ്കൂളുകൾ സന്ദർശിക്കുകയും കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യണം എന്നതാണ് സർക്കാർ നിർദേശിച്ച പ്രതിവിധി .അതനുസരിച്ചു ആരുമറിയാതെ എന്നവകാശപ്പെട്ടു വകുപ്പ് മന്ത്രി ചാനലുകാരെ കൂട്ടി സ്കൂളുകൾ സന്ദർശിച്ചു കുട്ടികളുടെ കൂടെ ഭക്ഷണം കഴിച്ചതോടെ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നാണ്സർക്കാർ ഭാഷ്യം .എന്നാൽ വേറെ സ്കൂളിൽ കഴിക്കാനിരുന്ന മന്ത്രിക്കു ഭക്ഷണത്തിൽ നിന്ന് തലമുടി ലഭിക്കുകയുണ്ടായി എന്നാൽ സാധാരണ പോലെ ഒറ്റപ്പെട്ട സംഭവം എന്ന് അതിനെ മന്ത്രി വിശേഷിപ്പിച്ചു വേറെ ഭക്ഷണം കഴിച്ചു പോയതോടെ എല്ലാം ശുഭമായി , എന്നാൽ സ്കൂളുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്കു എന്ത് ആരോഗ്യപരിശോധനയാണ് നടത്തുന്നത് എന്ന് സർക്കാർ വ്യക്തമാക്കേണ്ടാതാണ് .പക്ഷെ ഈ സംഭവ വികാസങ്ങളോടെ ഉച്ചഭക്ഷണ പ്രശനം പരിഹരിക്കപ്പെട്ടു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
സ്കൂകളിലേ ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങൾ എന്താണ് എന്ന് ഇതുവരെ ഉള്ള ഒരു സർക്കാരും പഠിച്ചിട്ടില്ല ,അല്ലെങ്കിൽ അതിനു വിമുഖത പ്രകടിപ്പിക്കുകയാണ്.മലയാള ദേശം ലേഖകന്റെ അനേഷണത്തിൽ മനസിലായ വസ്തുതകൾ വെളിപ്പെടുത്തുകയാണ്.
കേരളത്തിൽ സർക്കാർ നേരിട്ട് ഭക്ഷണം വിതരണം ചെയുന്നത് സ്കൂളികളിലും ജയിലിലും മനസികരോഗാശുപത്രികളിലുമാണ് .എന്നാൽ ഈ മൂന്നു വിഭാഗങ്ങളിലും പെട്ടവരിലും നിന്ന് കുട്ടികളോട് കാണിക്കുന്ന വേർതിരിവ് പ്രത്യക്ഷത്തിൽ എല്ലാവര്ക്കും മനസിലാവുന്നതാണ്.
കേരളത്തിലെ വളർന്നു വരുന്ന തലമുറയാണ് കുട്ടികൾ അവർ ആരോഗ്യത്തോടെ വളരേണ്ടത് നാടിൻറെ ആവശ്യമാണ് എന്നാൽ ജയിൽ പുള്ളികളോട് കാണിക്കുന്ന പരിഗണന പോലും കുട്ടികളോട് മാറി മാറി വരുന്ന സർക്കാരുകൾ കാണിക്കുന്നില്ല എന്നുള്ളത് അത്യന്തം വ്യസനമുളവാക്കുന്ന വസ്തുതയാണ്. കോടതി ശിക്ഷിച്ച കുറ്റവാളികളായ ജയില്പുള്ളികൾക്കു സുഭിക്ഷമായ ഭക്ഷണം ലഭിക്കുമ്പോൾ കുട്ടികളോട് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ് ,പാലും മുട്ടയും കൊടുക്കുന്നുണ്ടെകിലും അവയുടെ നിലവാരം ഉറപ്പാക്കുന്ന കാര്യത്തിൽ,സർക്കാരുകൾ ഉപേക്ഷവിചാരിക്കുകയാണ് ,പല സ്കൂളുകളിലും മുട്ട വിതരണം ചെയ്യാൻ പുറം കരാർ കൊടുത്തിരിക്കുകയാണ് ,പുഴുങ്ങിയ മുട്ട ആണ് അവർ സപ്ലൈ ചെയുന്നത് ,അവയുടെ വേവ് ശ്രദ്ധിക്കാത്തതിനാൽ അരുചിയോടെ ആണ് കുട്ടികൾ കഴിക്കുന്നത്.കുട്ടികൾ ഒരിക്കലും സമരം ചെയ്യില്ല എന്നുള്ള ധാരണയാണ് സർക്കാരിനുള്ളത്, കുട്ടികൾ എന്ത് കൊടുത്താലും മറു ചോദ്യമില്ലാതെ കഴിച്ചോളും എന്നുള്ള ധാരണയിൽ ആണ് മാറി മാറി വരുന്ന സർക്കാരുകൾ .
ജെയിലിൽ ഒരു പ്രതിക്ക് ബിരിയാണി വേണം എന്ന് പറഞ്ഞു സമരം ചെയ്തതും ബിരിയാണി കൊടുത്തതും നമുക്കെല്ലാം അറിയാവുന്നതാണ് .
മറ്റൊന്ന് വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരമാണ് ,ഇന്ന് കേരളത്തിലെ കുടുംബങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന അരി കുത്തരി /മട്ട അരി ആണ് ,എന്നാൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് പുഴുത്തു നാറിയ കൃമി കീടങ്ങളുള്ള “ചാക്കരി” എന്ന പേരിൽ അറിയപ്പെടുന്നതാണ് , അരി വിതരണം ചെയുന്നത് ചണച്ചാക്കുകളിൽ ആണ് .അതിൽ കൃമി കീടങ്ങൾക്ക് സഞ്ചരിക്കാനും വളരാനും ധാരാളം സാധ്യത നൽകുന്നതാണ് ,കുത്തരിയും മറ്റു നിലവാരമുള്ള അരികളും പ്ലാസ്റ്റിക് ചാക്കുകളിൽ വായുസഞ്ചാരം സാധ്യമല്ലാത്ത രീതിയിലാണ് സൂക്ഷിക്കുന്നത് ,എന്നാൽ കുട്ടികൾക്കുള്ള അരിയോ ?…
പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് എന്ത് കൊടുത്താളും എതിർപ്പില്ലാതെ കഴിച്ചോളും എന്ന സർക്കാരിന്റെ ധാരണയാണ് ഈ അവഗണക്കു കാരണം കേരളത്തിൽ സർക്കാർ നൽകിയ കിറ്റുകളും റേഷനും എവിടേക്കാണ് പോകുന്നത് എന്ന് പഠിച്ചാൽ തീരുന്ന പ്രശ്നമേ സർക്കാരിന് മുൻപിൽ ഉള്ളു. കൂടുതൽ റേഷനരിയും ജനങ്ങൾ വാങ്ങി അന്യസംസ്ഥാന തൊഴിലാളികൾക്കും ,കോഴി,പന്നി,പശു ഫാമുകളിലേക്കു നൽകുകയാണ് ചെയ്തത്.എന്നിട്ടു കിട്ടിയ പൈസക്ക് കുത്തരി വാങ്ങി കഴിച്ചവരാണ് മലയാളികൾ .
അടുത്ത ആഴ്ച തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ലോക കേരള സഭ യിൽ ഒരു ദിവസത്തെ ഭഷണത്തിനു ഒരാൾക്ക് സർക്കാർ വകയിരുത്തിയിരിക്കുന്നതു 1800 രൂപയാണ് എന്ന് കാണുമ്പോളാണ് സർക്കാരിനു അറിവില്ലാഞ്ഞിട്ടല്ല മറിച്ചു കുട്ടികൾ സമരം ചെയ്യില്ല എന്നുള്ള ബോധ്യമാണ് ഈ അവഗണനക്കു കാരണമെന്നു നമുക്ക് മനസിലാവുന്നത്.
സാധാരണ ജനങ്ങൾ ഉപയോഗിക്കാത്ത അരിയാണ് സർക്കാർ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളോട് കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്നാണ് മലയാള ദേശത്തിനു പറയാനുള്ളത് .കുറ്റവാളികളായ ശിക്ഷിക്കപ്പെട്ട
ജയിൽപുള്ളികളോട് കാണിക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും കാരുണ്യം കുട്ടികളോട് കാണിക്കണമെന്നും,പുഴുത്തുനാറിയ അരി മാറ്റി കുത്തരി /മട്ട അരി
യുടെ ചോറ് കുട്ടികൾക്ക് നൽകണമെന്നുമാണ് മലയാളദേശം ലേഖകനു പറയാനുള്ളത്