പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെയും ഒത്താശ ചെയ്ത കൂട്ടുപ്രതിയായ ഓട്ടോ ഡ്രൈവേറെയും സംരക്ഷിക്കുന്ന നിലപാടുമായി പാലാ പോലീസ് .

കരൂർ പഞ്ചായത്തിലുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി . സ്ഥിരമായി കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്ന ഓട്ടോയിൽ വെച്ചാണ് പീഡന ശ്രമം നടന്നത് .ഇടക്കാട്ടുകുന്നേൽ വീടിനടുത്തു വാടകക്ക് താമസിക്കുന്ന റ്റിജോ ടോം എന്നയാളാണ് ആരോപണ വിധെയനായിട്ടുള്ളത് .കുട്ടി സ്കൂളിൽ പോകുന്ന ഓട്ടോയിൽ പ്രതി സ്ഥിരമായി കയറുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു .ഉപദ്രവം സഹിക്ക വയ്യാതെ കുട്ടി മാതാപിതാക്കളോടെ പറയുകയും മാതപിതാക്കൾ ഓട്ടോഡ്രൈവറോടു ചോദിച്ചപ്പോൾ പ്രതിയെ കുട്ടിക്കൊപ്പം ഓട്ടോയിൽ കയറ്റിയത് നിഷേദിക്കുകയുമാണ് ഉണ്ടായതു , തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയുമാണ് ചെയ്തത്,പോലീസ് ചോദ്ത്യം ചെയ്തപ്പോൾ ഓട്ടോഡ്രൈവർ കുട്ടിയെ പീഡിപ്പിക്കാനുള്ള ഗൂഢാലോചന വെളിപ്പെടുത്തി .പക്ഷെ റ്റിജോ ടോം എന്ന പ്രതിയെ സ്ഥിരമായി കുട്ടിക്കൊപ്പം ഓട്ടോയിൽ കയറ്റുകയും പീഡിപ്പിക്കാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്ത പാലായിലെ പോലീസുകാരന്റെ ബന്ധുവും ഭരണകക്ഷി അനുഭാവിയുമായ ഓട്ടോ ഡ്രൈവരെ സംരഷിക്കുന്ന നിലപാടാണ് പോലീസ് ഭാഗത്തു നിന്നുമുണ്ടാകുന്നത് . ഓട്ടോ ഡ്രൈവർ നിന്നും ശാരീരികമായ ഉപദ്രവം നേരിട്ട ചില കുട്ടികൾ അത് നേരത്തെ തന്നെ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.പല സ്ഥലങ്ങളിലും ഈ ഓട്ടോ അസ്വാഭാവികമായി നിറുത്തിയിട്ടിരിക്കുന്നതായ് കാണാറുണ്ടെന്നു നാട്ടുകാർ പറയുന്നു .എന്നാൽ ഇതുവരെ പരാതിയുണ്ടായില്ല
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ചൈൽഡ് വെൽഫെറെ കമ്മിറ്റിക്കു പരാതി കൈമാറുകയാണ്,എന്നാൽ സംഭവം നടന്ന ഓട്ടോയുടെ ഡ്രൈവറെ ഭരണകക്ഷിയുടെ സ്വതീനത്താൽ ഒഴിവാക്കിയാണ് കേസ് കൈമാറുന്നത് എന്നാണ് മലയാളദേശം ലേഖകന് മനസിലാക്കാൻ കഴിഞ്ഞതു.പോക്സോ കേസ് ആയിട്ട് കൂടി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസ് നടപടിയിൽ പ്രദേശവാസികളിൽ പ്രതിഷേധം ഉയരുകയാണ്