21 വർഷം……. 21 വർഷത്തെ കാത്തിരിപ്പാണ്……കോട്ടയത്തിൻ്റെ കാത്തിരിപ്പിനു നാളെ അവസാനമാകുന്നു

2001 ഇൽ ആരംഭിച്ച പാത ഇരട്ടിപ്പിക്കലിന് ശുഭ പരിസമാപ്തി ,കോട്ടയം- എറണാകുളം റൂട്ടിലെ ആയിരക്കണക്കിനു യാത്രക്കാരുടെ യാത്രയ്ക്ക് ഇനി വേഗം കൈവരുകയാണ് ഒറ്റവരിപാതയിലെ വൈകിയോട്ടമില്ല. ക്രോസിംഗിനായുളള നീണ്ട കാത്തിരിപ്പില്ല. തടസങ്ങളില്ലാത്ത യാത്ര….

നാളെ മുതൽ കോട്ടയം പാത വഴി സാധാരണ പോലെ ട്രെയിൻ ഗതാഗതം ആരംഭിക്കും. പകൽ 10 മണിക്കൂർ വരെ ഗതാഗത നിയന്ത്രണമായിരുന്നു 9 ദിവസമായി കോട്ടയത്ത്.കോട്ടയം സ്റ്റേഷനിലെ 2 മുതൽ 5 വരെ പ്ലാറ്റ്ഫോമുകളാണ് ഇന്നു പ്രവർത്തിച്ചു തുടങ്ങുന്നത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ 2–ാം പ്ലാറ്റ്ഫോമിലും തിരുവനന്തപുരം ഭാഗത്തേക്കുള്ളവ 3–ാം പ്ലാറ്റ്ഫോമിലുമാകും സാധാരണഗതിയിൽ എത്തുക. 4, 5 പ്ലാറ്റ്ഫോമുകൾ കോട്ടയത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഉപയോഗിക്കും. ജൂൺ 15 ന് മുൻപായി ഒന്നാം പ്ലാറ്റ്ഫോമിലെ ലൈനിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകും. തുടർന്ന് ഒന്നാം പ്ലാറ്റ്ഫോം തുറക്കും. ഇതോടെ 5 പ്ലാറ്റ്ഫോമുകളും സജ്ജമാകും. നാളെ മുതൽ ഗുഡ്സ് ഗതാഗതവും പഴയ പോലെയാകും.

Leave a Reply